ആൽപ്പാറ. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും മതിലിലും ചെന്നിടിച്ച് അപകടമുണ്ടായി. കാറിൽ ഉണ്ടായിരുന്ന ലിജോ ജോസ് സഹോദരങ്ങളായ അജോഷ് ജോസ്, എബി എന്നിവരെ പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ആൽപ്പാറ ഫുട്ബോൾ ടർഫിന് മുന്നിൽ റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിലും ബൈക്കിലും ചെന്ന് ഇടിക്കുകയായിരുന്നു.
0 Comments