പീച്ചി. ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകുന്നതിന് സഹായകമായ വിധത്തിൽ ഒരു നോളജ് ബാങ്ക് രൂപീകരിക്കാൻ ശ്രമം നടത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി ഊരിലെ സാമൂഹ്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഈ ആശയം പങ്കുവെച്ചത്. ഒല്ലൂർ മണ്‌ലത്തിൽ മാത്രമല്ല പുറത്തും മറ്റ് ഇടങ്ങളിലും വിവിധ ജോലികൾക്ക് ഊരിലെ യുവാക്കളെ പ്രാപ്തരാക്കൻ കഴിയുന്ന തരത്തിൽ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകണം. കുട്ടികൾക്ക് താൽര്യമുള്ള വിഷയങ്ങളിൽ ബ്രിഡ്ജ്
കോഴസുകൾ സംഘടിപ്പിക്കാനും ആവശ്യമായ സെന്ററുകൾ കണ്ടെത്താനുമൊക്കെ ഇതുകൊണ്ട് സാധിക്കും. അറിവും, വിദ്യാഭ്യാസവും തൊഴിലും കേന്ദ്രീകരിക്കുന്ന വിധത്തിൽ നോളജ് ബാങ്കുകൾ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കേണ്ടതായിട്ടുണ്ട്. ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഏതെങ്കിലും കാരണത്താൽ മുടങ്ങാതിരിക്കുന്നതിന് പ്രത്യേക ശ്രദ്ധപുലർത്താനും ഇതുകൊണ്ട് കഴിയും. ഇതിനായി പഞ്ചായത്തിന്റെ സഹകരണത്തോടെയുള്ള ഒരു ചുവടുവെപ്പ് നടത്തണം എന്നാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments