പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകി


തൃശൂർ. കോർപറേഷൻ പരിധിയിലെ 5 വില്ലേജുകളിലെ പുറമ്പോക്കിൽ താമസിക്കുന്നവർക്കുള്ള പട്ടയ വിതരണം ജില്ലാ കലക്ടറുടെ ചേംബറിൽ നടന്നു. ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് എന്നിവർ പട്ടയങ്ങൾ വിതരണം ചെയ്തു. ചിയ്യാരം, വിൽവട്ടം, ഒല്ലൂർ, ഒല്ലൂക്കര, കണിമംഗലം എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട 5 കുടുംബങ്ങൾക്കാണ് പട്ടയങ്ങൾ നൽകിയത്.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments