എഐവൈഎഫ് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

തൃശൂർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവ്   പിൻവലിക്കുക, കർഷക വിരുദ്ധ നയങ്ങൾ പിൻവലിക്കുക, ഭഗത് സിംഗ് എംപ്ലോയ്മെൻറ് ഗ്യാരണ്ടി നടപ്പിലാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക,  ഒഴിവുകൾ നികത്തുക, തൊഴിലില്ലായ്മ വേതനം 10,000 രൂപയാക്കി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 26 ന് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തിയത്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments