ഇന്ത്യൻ ആർമിയിൽ വിവിധ വിഭാഗങ്ങളിലായി 198 ഒഴിവ്.
വെറ്ററിനറി കോർ: പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. യോഗ്യത: ബി.വി.എസ്സി./ബി.വി.എസ്സി. ആൻഡ് എ.എച്ച്. പ്രായപരിധി: 21 32 വയസ്സ്. www.joinindianarmy.nic.in ലെ അപേക്ഷാഫോം മാതൃക പൂരിപ്പിച്ച് അയക്കുക. അവസാന തീയതി: നവംബർ 18
ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) 191 : വനിതകൾക്ക് 14 ഒഴിവും പുരുഷന്മാർക്ക് 175 ഒഴിവും സൈനികരുടെ വിധവകൾക്ക് രണ്ട് ഒഴിവുമാണുള്ളത്. പുരുഷ/വനിതാ അപേക്ഷകർ അവിവാഹിതരായിരിക്കണം. സൈനികരുടെ വിധവകൾക്ക് നോൺ ടെക്‌നിക്കൽ വിഭാഗത്തിലും അപേക്ഷിക്കാൻ അവസരമുണ്ട്. വിവിധ എൻജിനിയറിങ് ട്രേഡിലായാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിലെ എൻജിനിയറിങ് ബിരുദം/ബിരുദമാണ് യോഗ്യത. പ്രായം: 2027 വയസ്സ്. സൈനികരുടെ വിധവകൾക്ക് 35 വയസ്സ്. വിവരങ്ങൾക്ക്: www.joinindianarmy.nic.in അവസാന തീയതി: ഒക്ടോബർ 27
JAG എൻട്രി സ്‌കീം 7: ഇന്ത്യൻ ആർമിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിൽ ഏഴ് ഒഴിവ്. പുരുഷന്മാർക്ക് അഞ്ച് ഒഴിവും സ്ത്രീകൾക്ക് രണ്ട് ഒഴിവുമാണുള്ളത്. അവിവാഹിതരായവർക്കാണ് അവസരം. യോഗ്യത: മൂന്ന്/അഞ്ച് വർഷത്തെ എൽഎൽ.ബി. ബിരുദം. ബാർ കൗൺസിലിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പ്രായം: 2127 വയസ്സ്. വിവരങ്ങൾക്ക്: www.joinindianarmy.nic.in അവസാന തീയതി: ഒക്ടോബർ 28.
എൻ.സി.സി. സ്‌പെഷ്യൽ എൻട്രി: ഇന്ത്യൻ ആർമിയിൽ എൻ.സി.സി. സ്‌പെഷ്യൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.joinindianarmy.nic.in അവസാന തീയതി: നവംബർ 3.
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് തൃശൂർ ജില്ലാ കാര്യാലയത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒക്ടോബർ 20ന് കാലത്ത് 11 മണിക്കാണ് അഭിമുഖം. താല്പര്യമുള്ളവർ അന്നേദിവസം രാവിലെ 10.30ന് തൃശൂർ പൂത്തോളിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന ചരക്കുസേവന നികുതി കോംപ്ലക്‌സിലെ ജോയിൻ കമ്മീഷണറുടെ കാര്യാലയത്തിൽ എംപ്ലോയ്‌മെന്റ് കാർഡ്, വയസ്, എൽഎംവി ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
ഒന്നാം ഘട്ടം ബിരുദതല പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഈ മാസം 23 ന്
തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പിഎസ്‌സി അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 23 നാണ് ഒന്നാം ഘട്ട ബിരുദ തല പ്രാഥമിക പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദർശിച്ച് അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം. അതുപോലെ തന്നെ 2021 നവംബർ മാസം 1ആം തീയതി മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച പരീക്ഷാ കലണ്ടർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പി എസ് സി അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധ വകുപ്പുതല പരീക്ഷകളും പി എസ് സി മാറ്റിവെച്ചിരുന്നു. പുതുക്കിയ അഡ്മിഷൻ കാർഡ് വെബ്‌സൈറ്റിലുണ്ട്. http://www.keralapsc.gov.in/
കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠിക്കാം; അവസാന തീയതി ഒക്ടോബർ 20
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിൽ തിരുവനന്തപുരം സെന്ററിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. അവസാന തീയതി ഒക്ടോബർ 20. പ്രായ പരിധി 30 വയസ്സ്. പ്രിന്റ് ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. വിലാസം. കെൽട്രോൺ നോളേജ് സെന്റർ, സെക്കന്റ് ഫ്‌ളോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം 695 014. കൂടുതൽ വിവരങ്ങൾക്ക് 9544958182, 8137969292.
ലിഫ്റ്റ് കോഴ്‌സിന് സീറ്റൊഴിവ്
ഒക്ടോബർ 20 ന് കുഴൽമന്ദം ഗവ.ഐ ടി ഐയിൽ ആരംഭിക്കുന്ന ലിഫ്റ്റ് ഇറകടർ കോഴ്‌സിന്റെ നാലാമത്തെ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 3 മാസ കോഴ്‌സിൽ 3 നില കെട്ടിടത്തിലേയ്ക്കാവശ്യമായ ഒരു ലിഫ്റ്റ് പൂർണ്ണമായും ഫിറ്റ് ചെയ്ത് പഠിപ്പിക്കുകയും കോഴ്‌സിന് ശേഷം
സ്‌റ്റെഫന്റോടെ ഹൈദ്രാബാദിൽ 6 മാസത്തെ ഓൺ ജോബ് ട്രെയിനിങ്ങും നൽകുന്നു. 18 തികഞ്ഞ എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം. ഫോൺ: 9061899611
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments