പട്ടിക്കാട് സർവ്വീസ് റോഡ്: ഇന്നലെ അടച്ച കുഴികൾ ഇന്ന് തുറന്നു

ഇന്നലെ അടച്ച പീച്ചി റോഡ് ജങ്ഷനിലെ കുഴികൾ ഇന്ന് രാവിലെ

പട്ടിക്കാട്. ഇന്നലെ ചെളിയും വെറ്റ്മിക്‌സും  ചേർത്ത്  അടച്ച സർവ്വീസ് റോഡിലെ കുഴികളെല്ലാം പൂർവ്വാധികം ശക്തിയോടെ ഇന്നു തുറന്നു. സർവ്വീസ് റോഡ് പൂർണ്ണമായും തകർന്നതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്യുമ്പോൾ  ഇടയ്ക്കിടക്ക് കുഴിയടയ്ക്കൽ ഇപ്പോൾ ഒരു പതിവാണ്. ചില കുഴികൾ അടയ്ക്കും ചിലത് പകുതി അടയ്ക്കും. ചിലത് അടയ്ക്കാതെയും വിടും. ഒറ്റ ദിവസം കഴിയുമ്പോൾ എല്ലാ കുഴികളും ഒരു പോലെയാകും. പീച്ചി റോഡ് ജങ്ഷനിലെ വലിയ കുഴി പകുതി മാത്രമേ ഇന്നലെ അടച്ചിരുന്നുള്ളൂ. റോഡിൽ നിന്ന് വെള്ളം 

ഒഴുകിപ്പോകാനുള്ള സംവിധാനമൊന്നും ഇപ്പോഴുമില്ല. ഇന്നലെ മഴ മാറി നല്ല വെയിലുള്ള ദിവസമായിരുന്നു. കുഴികളിൽ വെറ്റ് മിക്‌സ് ഇട്ട് അടച്ച് അതിനു മുകളിൽ ടാറിംഗും നടത്താമായിരുന്നു. കുറഞ്ഞ പക്ഷം പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയ്ക്ക് മുന്നിലെ കുഴിയെങ്കിലും അടയ്ക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. ദേശീയപാതയിൽ കുഴികൾ അടയ്ക്കുന്ന സമയത്ത്  പഞ്ചായത്ത് അധികൃതരുടെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ സാന്നിധ്യവും ഇടപെടലും അനിവാര്യമാണ്. കണ്ണിൽ പൊടിയിടുന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന കുഴിയടയ്ക്കലിനെതിരെ ജനങ്ങൾക്ക് വലിയ പ്രതിഷേധമുണ്ട്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments