പീച്ചിഡാം റോഡിൽ തെരുവ് നായ് ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ


പട്ടിക്കാട്. പീച്ചിഡാം റോഡിൽ തെരുവ് നായ് ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ആൽപ്പാറ ഭാഗത്ത് വെച്ച് ബൈക്ക് യാത്രക്കാരന് പുറകെ തെരുവ് നായ്ക്കൾ കൂട്ടമായി ഓടി അടുത്തെങ്കിലും അപകടം കൂടാതെ രക്ഷപെടുകയായിരുന്നു. മനോധൈര്യം കൈവിടാതെ അവസരോചിതമായി വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞതാണ് വലിയ ഒരു അപകടത്തിൽ നിന്ന് താൻ രക്ഷപെട്ടതെന്ന് ബൈക്ക് യാത്രക്കാരൻ പറഞ്ഞു. അപ്രതീക്ഷിതമായി നായ്ക്കൾ റോഡിന് കുറുകെ കടക്കുന്നതും ഇരുചക്ര യാത്രക്കാർക്ക് ഭീഷണിയാണ്. കഴിഞ്ഞ മാസം എടപ്പലത്ത് അത്തരത്തിലുള്ള ഒരു അപകടം സംഭവിച്ചിരുന്നു. ഭക്ഷണ മാലിന്യങ്ങൾ റോഡരികിൽ വലിച്ചെറിയുന്നതും വഴിയരികിൽ നായ്ക്കൾ കൂട്ടം കൂടുന്നതിന് കാരണമാകുന്നുണ്ട്. അങ്ങനെയുള്ളവർക്ക് എതിരെ നടപടി സ്വീകരിക്കാൻ 


പഞ്ചായത്ത് തയ്യാറാകണം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഈ വിഷയത്തിൽ ഇടപെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തിയുള്ള തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments