ബാഡ്മിന്റൺ ടൂർണമെന്റ് ഡബിൾസിൽ വിജയം നേടിയ സേവ്യർ റാഫേലും, സി.കെ അയൂബും ഉപഹാരങ്ങളുമായി
പട്ടിക്കാട്. ഗോവയിൽ നടന്ന ഓൾ ഇന്ത്യ മാസ്‌റ്റേഴ്‌സ് റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് ഡബിൾസിൽ വിജയം കൊയ്ത് പാണഞ്ചേരി പഞ്ചായത്തിലെ ആൽപ്പാറ സ്വദേശി സേവ്യർ റാഫേൽ. കാസർകോട് സ്വദേശി സി.കെ അയൂബ് ആയിരുന്നു ഡബിൾസിൽ സേവ്യറിന്റെ പങ്കാളി. ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഗോവയിലെ മനോഹർ പരീഖർ സ്‌റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിൽ കേരളത്തെ പ്രതിനിധികരിച്ചാണ് ഇരുവരും മത്സരിച്ചത്. ഗോവൻ ബാഡമിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് ഓൾ ഇന്ത്യ മാസ്‌റ്റേഴ്‌സ് റാങ്കിംഗ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. സ്‌പെയിനിൽ നടക്കുന്ന വേൾഡ് സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടു പേരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമി താരവും പരിശീലകനുമാണ് സേവ്യർ റാഫേൽ. ഭാര്യ ജിമ്മി, മകൻ ഫെയിൻ സേവിയ.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments