ശോഭനയ്ക്കും മക്കൾക്കും ഇനി പട്ടിക്കാട് മൂലംകോടിൽ പുതിയ വീട്


പട്ടിക്കാട്. മൂലംകോട് പാളയം വീട്ടിൽ ശോഭനയ്ക്കും ഇരു കാലുകളും തളർന്ന ഭിന്നശേഷിക്കാരനായ മകനും ഇനി സുരക്ഷിതമായി തല ചായ്ക്കാം. ഭർത്താവ് ഉപേക്ഷിച്ച  ശോഭനയുടെ കാലങ്ങളായുള്ള അലച്ചിലുകൾക്കും ആധിക്കും അവസാനമായി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് ഗോസ്പലിന്റെ ആർദ്രം ഭവന പദ്ധതി പ്രകാരം നാല് സെന്റ് സ്ഥലത്ത് സുന്ദരമായ ഒരു വീട് ആണ് അവർക്ക് നിർമ്മിച്ചു നൽകിയിരിക്കുന്നത്.  സ്ഥലം വാങ്ങിയതുൾപ്പെടെ 15 ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഇരു കാലുകളും തളർന്ന മകൻ അഖീഷിന് കൂടി സൗകര്യപ്രദമായ രീതിയിലാണ് വീടിന്റെ നിർമ്മാണം. ശോഭനയുടെ മകൾ അഖില വിവാഹിതയാണ്. 


ഇന്ന് വീടിന്റെ താക്കോൽ ദാനവും ഗൃഹപ്രവേശവും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. വോയ്‌സ് ഓഫ് ഗോസ്പൽ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐരൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പാസ്റ്റർമാരായ വിൻസന്റ് മുട്ടിക്കൽ, കെ.എം ഷിബു എന്നിവർ സംസാരിച്ചു. വോയ്‌സ് ഓഫ് ഗോസ്പലിന്റെ ആർദ്രം ഭവന പദ്ധതി പ്രകാരം നിർമ്മിച്ച അഞ്ചാമത്തെ വീടാണ് ശോഭനയ്ക്ക് കൈമാറിയത്.



പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments