ഉന്നത വിജയം നേടിയവരെയും ആരോഗ്യപ്രവർത്തകരെയും ആദരിച്ചു


മാരായ്ക്കൽ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ  മാരായ്ക്കൽ വാർഡിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സിവിൽ സർവിസ് പരീക്ഷയിൽ 299-ാം റാങ്ക് നേടിയ അലക്‌സ് അബ്രഹാം, ആരോഗ്യ സർവകലാശാലയിൽ നിന്നും നേഴ്‌സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നീനുമോൾ ഷാജി, വാർഡിലെ ആരോഗ്യ പ്രവർത്തകർ, മുതിർന്ന കോൺഗ്രസ് പ്രവർത്തകർ എന്നിവരെ ആദരിച്ചു. കോൺഗ്രസ് മണ്ഡലം  പ്രസിഡണ്ട്  റോയ് കെ  ദേവസ്സി പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് ആരോഗ്യ പ്രവർത്തകർ നടത്തിയത് എന്ന് റോയ് കെ ദേവസ്സി പറഞ്ഞു. വാർഡ് മെമ്പർ റെജീന ബാബു  മുഖ്യ അതിഥിയായിരുന്നു. കെ.എസ്.യു മണ്ഡലം പ്രസിഡണ്ട്  ബ്ലസൻ വർഗീസ്, ഷാജി സ്രാമ്പിക്കൽ, ഷൈജു കുരിയൻ, ജോളി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments