തിരുവനന്തപുരം. എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു പോലും സർക്കാർ പ്ലസ് വൺ ഉന്നത പഠനത്തിന് സീറ്റ് നിഷേധിക്കുകയാണെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രവർത്തകർ നിയമസഭാ മാർച്ച് നടത്തി. എംഎൽഎ ഹോസ്റ്റലിൽ സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് നിയമസഭാ മന്ദിരത്തിന് സമീപത്തുവെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യു സംസ്ഥാന, ജില്ലാതല ഭാരവാഹികൾ കെഎസ്‌യു ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ബ്ലെസ്സൻ വർഗ്ഗീസ്, ഭാരവാഹികളായ നിബിൻ, ദേവരാജൻ എന്നിവർ നിയമസഭാ മാർച്ചിൽ പങ്കെടുത്തു. അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരെ എംഎൽഎമാരായ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ്, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, റോജി എം ജോൺ എന്നിവർ എ.ആർ ക്യാമ്പിലെത്തി സന്ദർശിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments