മണിയൻകിണറിൽ പേപ്പർ പേന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെന്റർ റിസോഴ്‌സ് സെന്ററും എസ്ഒഎസ് കുട്ടികളുടെ ഗ്രാമം കുടുംബ ശാക്തീകരണ പദ്ധതിയും സംയുക്തമായി മണിയൻകിണർ ആദിവാസി ഗ്രാമത്തിലെ കുട്ടികൾക്ക് പേപ്പർ പേന നിർമ്മാണ പരിശീലനം നൽകി. പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും, അതിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ചും എസ്ഒഎസ് എഫ്എസ്പി കോ-ഓഡിനേറ്റർ നോയൽ ജോസ് സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. ദീപ, അനുപമ, മേരി സണ്ണി തുടങ്ങിയവർ സംസാരിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments