പട്ടിക്കാട്. ഇന്ന് വൈകീട്ട് പെയ്ത കനത്ത മഴയെ തുടർന്ന് പട്ടിക്കാട് ഓട്ടീസ് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. മഴവെള്ളം ഒഴുകി പോകുന്നതിന് മതിയായ സൗകര്യങ്ങൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. മാലിന്യങ്ങളും മണ്ണുമടിഞ്ഞ് ഓടയിലെ ഒഴുക്ക് നിലച്ചത് വെള്ളക്കെട്ട് ഒഴിവാകുന്നതിന് തടസ്സമായി. വൈകീട്ട് നാലര മുതൽ അതിശക്തമായ മഴയാണ് പട്ടിക്കാടും പരിസര പ്രദേശങ്ങളിലും ഉണ്ടായത്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments