കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ സമരം അവസാനിച്ചു

കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ ബാങ്കിന് മുന്നിൽ നടത്തിയ ധർണ്ണ

പട്ടിക്കാട്. വിവിധ ആവശ്യങ്ങളുന്നയിച്ച് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ നടത്തിവന്നിരുന്ന ത്രിദിന പണിമുടക്കു സമരം  അവസാനിച്ചു.  പാണഞ്ചേരി പഞ്ചായത്തിലെ സംയുക്ത ട്രേഡ് യൂണിയന്റെ പിന്തുണയോടെയാണ് ഒക്ടോബർ 20, 21, 22 തീയതികളിലായി പട്ടിക്കാട് കാത്തലിക് സിറിയൻ ബാങ്ക് ശാഖയ്ക്കു മുന്നിൽ സമരം നടന്നു വന്നിരുന്നത്. സമാപമ ദിവസമായ ഇന്ന് ബാങ്കിന് മുന്നിൽ നടത്തിയ ധർണ്ണ എഐടിയുസി ജില്ല കൗൺസിൽ അംഗം കെ.എ അബൂബക്കർ ഉദ്ഘാടനം ചെയ്തു. സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം ഷീല അലക്‌സ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സജി താന്നിക്കൽ, സിഐടിയു ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ വി ചന്ദ്രൻ, ബെഫി  ജില്ല ജോയിന്റ് സെക്രട്ടറി ബിജി ദിലീപ്, ബാങ്ക് ജീവനക്കാരുടെ പ്രതിനിധി കെ.എ സ്മിത എന്നിവർ പ്രസംഗിച്ചു. വിവിധ ബാങ്ക് ജീവനക്കാർ, ട്രേഡ് യൂണിയൻ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments