ഇരുമ്പുപാലം. ദേശീയപാതയിൽ കൊമ്പഴയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തേക്ക് ഇടിച്ചു കയറി അപകടമുണ്ടായി.കാറിലുണ്ടായിരുന്നവർക്ക് ആർക്കും പരുക്കില്ല. ഇന്നു രാവിലെ പത്തു മണിയോടെ ഇരുമ്പുപാലം മമ്മദ് പടിയിലാണ് അപകടമുണ്ടായത്. എറണാകുളം ഇടപ്പിള്ളി സ്വദേശികളായിരുന്നു കാറിൽ. ഇവർ പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. ഒരു സ്‌കൂട്ടർ ഇവരുടെ കാറിനെ മറികടക്കാൻ ശ്രമിക്കവെ അതിന്റെ നിയന്ത്രണം വിട്ടു. സ്‌കൂട്ടർ യാത്രക്കാരനെ
രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പീച്ചി റിസർവോയറിലേക്കുള്ള തോട്ടിലേക്ക് തെറിച്ചു പോകാതെ ഡിവൈഡറിൽ കയറി കാർ നിന്നതിനാൽ വലിയ ദുരന്തമുണ്ടായില്ല. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്നയാൾക്ക് നിസ്സാര പരുക്കേറ്റു ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വാഹനങ്ങൾ അടിക്കടി അപകടത്തിൽ പെടുന്നതിന് ഒരു പ്രധാന കാരണം റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണെന്ന് നാട്ടുകാർ അരോപിക്കുന്നു.പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments