കാർഷിക സർവ്വകലാശാലയിലെ തൊഴിൽ നിഷേധത്തിനെതിരെ നിർമ്മാണ തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു

നിർമ്മാണ തൊഴിലാളിയൂണിയൻ നടത്തിയ പ്രതിഷേധ സമരം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ഷീല അലക്‌സ് ഉദ്ഘാടനം ചെയ്യുന്നു

വെള്ളാനിക്കര. കേരള കാർഷിക സർവ്വകലാശാലയിലെ അബാർഡ്  തൊഴിലാളികളുടെ നിയമനത്തെ അവഗണിച്ചുകൊണ്ട് സർവ്വകലാശാല അധികൃതർ തൊഴിൽനിഷേധം നടത്തുകയാണെന്ന് ആരോപിച്ച് തൊഴിലാളികൾ അനിശ്ചിത കാല സമരം നടത്തി വരികയാണ്. ഈ സമരത്തിന് ഐക്യദാർഡ്യം  പ്രഖ്യാപിച്ചുകൊണ്ട് നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ഇന്നലെ പ്രതിഷേധ സമരം നടത്തി. നിർമ്മാണ തൊഴിലാളിയൂണിയന്റെ ദേശീയ നേതാവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ഷീല അലക്‌സ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്റെ ഏരിയ സെക്രട്ടറി ടി.കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കെ.വി ചന്ദ്രൻ, ഇ.വി പുഷ്പൻ,  കെ.എസ് ശശീന്ദ്രൻ, എം.വി സദാനന്ദൻ, ഏരിയ പ്രസിഡണ്ട് സി.ജെ ജോയ്, ഒല്ലൂക്കര മേഖല സെക്രട്ടറി ജോയ് അമ്പഴക്കാടൻ എന്നിവർ പ്രസംഗിച്ചു.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments