അറിയിപ്പുകൾ / ജോലി ഒഴിവുകൾ

പി.ആർ.ഡി പ്രിസം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനൽ രൂപീകരിക്കുക. ഉദ്യോഗാർത്ഥികൾ സി ഡിറ്റിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്‌ളിക്ക് ചെയ്ത് ഒക്ടോബർ 17നകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സൈറ്റിൽ അപ്ലോഡ് ചെയ്യണം. സൈറ്റിൽ വിവരം അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല.
ജേർണലിസം ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്‌ളോമയും അല്ലെങ്കിൽ, ജേർണലിസം/ പബ്‌ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്‌ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം ആണ് കണ്ടന്റ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റെയും യോഗ്യത. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഇൻഫർമേഷൻ അസിസ്റ്റന്റിന് ഉണ്ടാവണം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ഇവർക്ക് സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പരിചയം ഉണ്ടാവണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. മൂന്നു പാനലിലും അപേക്ഷിക്കുന്നവർ മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർ യോഗ്യതയുണ്ടെങ്കിൽ അതിനും അപേക്ഷിക്കാം. എന്നാൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈനിലായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തിൽ പരീക്ഷ നടക്കും. ഒക്‌ടോബർ 26 നാണ് എഴുത്തുപരീക്ഷ. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
35 വയസാണ് പ്രായപരിധി. 21780 രൂപയാണ് സബ് എഡിറ്ററുടെ പരമാവധി പ്രതിമാസ പ്രതിഫലം. 17940 രൂപ ആണ് കണ്ടന്റ് എഡിറ്ററുടെ പരമാവധി പ്രതിഫലം. 16940 രൂപയാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ ഒരു മാസത്തെ പരമാവധി പ്രതിഫലം. വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭിക്കും.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്; നവംബർ 5ന് മുൻപായി അപേക്ഷിക്കാം തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ (Nursing Courses) നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് 202122 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി +2 പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം. കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. അപേക്ഷകർ 2021 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ടിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകൾ നവംബർ 5ന് മുൻപായി തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭ്യമാക്കണം. വൈകി കിട്ടുന്നവ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദർശിക്കുക. GNM2021 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ഫോൺ: 04712528575.

സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്‌സ് വഴി നിയമനം; അവസാന തീയതി ഒക്ടോബർ 20

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് എന്നിവരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കാത്‌ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ പുരുഷൻമാർക്കും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ ബിരുദമാണ് യോഗ്യത. കാത്‌ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് കുറഞ്ഞത് നാലു വർഷത്തെയും സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവൃത്തി പരിചയം വേണം. പ്രായപരിധി  30 വയസ്സ്. യോഗ്യരായ ഉദ്യോഗാർഥികൾ www.norkaroots.org യിൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി  ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments