അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷൻ

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഒഴിവുള്ള സീറ്റുകളിൽ 22ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക്ക് അഡ്മിഷൻ സ്‌റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസ്സൽ രേഖകളും ഫീസും ആയി എത്തണം. രാവിലെ 9.30ന് എൽ.എ, ഡി.വി, എസ്.ടി വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാർഥികളും എത്തണം. 9.30 - 10.30ന് 1 മുതൽ 10000 വരെ, 10.30 -11.30ന് 10001 മുതൽ 20000 വരെ, 11.30 -12.30ന് 20001 മുതൽ 30000 വരെ, 12ന് 30001 മുതൽ 40000 വരെ, 23ന് 40001 മുതൽ 50000 വരെ റാങ്ക് ഉള്ളവർ എത്തണം. വിശദവിവരങ്ങൾക്ക്: www.polyadmission.org. കോവിഡ് ക്വാറന്റീനിലുള്ളവർ 9048685105, 9447581736 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

മുന്നാക്ക സമുദായ കമ്മീഷൻ യോഗം ഒക്ടോബർ 20ന്

മുന്നാക്ക സമുദായ കമ്മീഷൻ യോഗം ഒക്ടോബർ 20ന് രാവിലെ 11 മണിക്ക് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ നടത്തും. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളെ ഒരു മേഖലയായി പരിഗണിച്ചുകൊണ്ടാണ് മേഖലാതല യോഗം പാലക്കാട്  നടത്തുന്നത്. മുന്നാക്ക സമുദായ സംഘടനകളുടെ ജില്ലാ/താലൂക്ക് തലങ്ങളിലുള്ള 2 ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കണം. സംവരണേതര സമുദായങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകാൻ കഴിയുന്ന വ്യക്തികൾക്കും യോഗത്തിൽ പങ്കെടുക്കാം. ഫോൺ : 04712325573

സിടെറ്റ് അപേക്ഷിക്കാനുള്ള തിയ്യതി 25 വരെ നീട്ടി

ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ സിടെറ്റിന്‌ (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷിക്കാനുള്ള തീയതി 25 വരെ നീട്ടി. 26 ന് വൈകിട്ട് 3 30 വരെ ഫീസ് അടയ്ക്കാം. ബിഎഡ്, എംഎഡ് ത്രിവത്സര സംയോജിക കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാമെന്ന്‌ സിബിഎസ്ഇ വിശദീകരിച്ചു. നിലവിൽ അപേക്ഷിച്ചവർക്ക് തിരുത്തൽ വരുത്താൻ നവംബർ മൂന്നുവരെ അവസരമുണ്ട്. ഡിസംബർ 16 മുതൽ ജനുവരി 13 വരെ ഓൺലൈനായാണ് പരീക്ഷ.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments