അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പി എസ് സി വിവിധ വകുപ്പ് പരീക്ഷകൾ 28ന് 

കാലവർഷക്കെടുതികളാൽ മാറ്റിവെക്കപ്പെട്ട പി എസ് സിയുടെ  വിവിധ വകുപ്പ് , കമ്പനി, കോർപറേഷൻ ബോർഡുകളിലെ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികകളുടെ പരീക്ഷ ഒക്ടോബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 4:15 വരെ നടത്തും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ ഇതിനോടകം തന്നെ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടത്തും

ഒക്ടോബർ 23ന് പി.എസ്.സി. നടത്താൻ നിശ്ചയിച്ചതും കാലവർഷക്കെടുതി മൂലം മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ ഇതിനകം 

ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30 ന് നടക്കേണ്ട പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം www.keralapsc.gov.in.


സപ്പോർട്ട് എഞ്ചിനീയർ ഒഴിവ്; താത്കാലിക നിയമനത്തിന് നവംബർ 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിലേക്ക് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 21,000/. വിശദ  വിവരങ്ങളും അപേക്ഷഫോറവും www.cybesrri.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9895478273.

ഉദ്യോഗാർത്ഥികൾ മേൽ സൂചിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പോടുകൂടിയ അപേക്ഷ  പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രൊജക്റ്റ്, സിഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ്  തിരുവനന്തപുരം  695027 എന്ന വിലാസത്തിലോ  cybesrricdit@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കണം. അവസാന തീയതി നവംബർ മൂന്ന്. സൈബർ ശ്രീയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നോട്ടിഫിക്കേഷന്റെ വിശദ വിവരങ്ങളും അപേക്ഷ ഫോമും സൈറ്റിൽ കൊടുത്തിട്ടുണ്ട്. നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതിക്കും സമയത്തിനും മുൻപ് തന്നെ അപേക്ഷകൾ സമർപ്പിക്കണം. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments