നീനുമോൾ ഷാജിക്ക് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉപഹാരം സമ്മാനിക്കുന്നു
മാരായ്ക്കൽ. കേരള ഹെൽത്ത് സയൻസ് യുണിവേഴ്‌സിറ്റിയുടെ ബിഎസ്‌സി നഴ്‌സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചാലാംപാടം മറ്റത്തിൽ നീനുമോൾ ഷാജിയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അനുമോദിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ പ്രസാദ്, പാണഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ ബിജോയ് ജോസ്, ജയകുമാർ ആദം കാവിൽ, ബിജെപി പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി, ബൂത്ത് പ്രസിഡണ്ട് പ്രവീൺ, ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് അധ്യക്ഷൻ സിജോ ജോസ്, ജില്ലാ കമ്മിറ്റി അംഗം റോഷൻ, ജെയ്‌മോൻ, രവി, സിബി, അന്നമ്മ ജോൺ, സരിഗ ജെനി, പ്രദോഷ് വാക്കത്ത്, എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments