അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ജേണലിസം കോഴ്‌സ് സീറ്റ് ഒഴിവ് 

കേരള സർക്കാർ സ്ഥാപനമായ  കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിൽ തിരുവനന്തപുരം,  കോഴിക്കോട് സെന്ററുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. അവസാന തീയതി ഒക്ടോബർ 20. പ്രായ പരിധി 30 വയസ്. പ്രിന്റ് ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ്
സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഫോൺ: 9544958182, 8137969292

റാങ്ക്പട്ടിക റദ്ദാക്കി

തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിലെ എൽഡിസി (എസ് ആർ ഫോർ എസ് സി/എസ് ടി) തസ്തികയുടെ (കാറ്റഗറി നമ്പർ 554/15) തെരഞ്ഞെടുപ്പിന് വേണ്ടി 14.02.2018ൽ നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു. റാങ്ക് പട്ടികയുടെ മൂന്നുവർഷ കാലാവധിയും നീട്ടിയ കാലാവധിയും പൂർത്തിയായതിനെ തുടർന്നാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. റാങ്ക് പട്ടിക 05.08.2021 മുതൽ റദ്ദാക്കിയതായും ജില്ലാ ഓഫീസർ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടിക്കാഴ്ച നാളെ (ഒക്ടോബർ 8) 

തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ ഒഴിവുകളിലേക്ക് ഇന്ന് (ഒക്ടോബർ 8 ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ് അക്കൗണ്ടന്റ്, കസ്റ്റമർ റിലേഷൻ ഓഫീസർ, മാർക്കറ്റിങ് സ്റ്റാഫ്, ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്‌സ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ചയാണ് നടക്കുന്നത്.  ബികോം, എംകോം, ബിബിഎ, എംബിഎ, ബിഇഎം, പ്ലസ് ടു, ഡിഗ്രി, പി ജി തുടങ്ങിയ യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി സെന്ററിൽ നേരിട്ട് ഹാജരാവണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന്  കൂടിക്കാഴ്ച ഉള്ളതിനാൽ രാവിലെ 10.30 നും ഉച്ചയ്ക്ക്12.30 നും ഇടയിൽ രജിസ്റ്റർ ചെയ്യുക. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിലെ വാട്‌സ്ആപ് നമ്പർ: 9446226282

ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷ പരിശീലനം 

സംസ്ഥാന സർക്കാർ, നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'സ്‌റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം'' പദ്ധതി പ്രകാരം ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മത്സരപരീക്ഷ പരിശീലനം നൽകുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം  ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം. 2021 ഒക്ടോബർ 5 മുതൽ നവംബർ 15 വരെയുള്ള 30 ദിവസങ്ങളിലാണ് പരീക്ഷ പരിശീലനം. പി എസ് സി നടത്താൻ പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ, വാട്ട്‌സ്ആപ്പ് നമ്പർ എന്നീ രേഖകൾ rpeeekm.emp.lbr@kerala.gov.in എന്ന ഇമെയിൽ ഐഡി യിൽ അയയ്ക്കണം. എറണാകുളം പ്രൊഫഷണൽ ആൻഡ്  എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള
ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു.



പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments