അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


വാണിയമ്പാറ. ദേശീയപാതയിൽ വാണിയമ്പാറ മേലേചുങ്കത്തുവെച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കല്ലിങ്കൽപാടം നടത്തിപ്പാറ സ്വദേശി  മൂക്കശ്ശേരി വീട്ടിൽ സുജാത (33) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. വടക്കുഞ്ചേരിയിൽ നിന്ന് വാണിയമ്പാറയിൽ വന്ന് ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ സുജാതയെ  ഉടൻ തന്നെ പരിസരത്ത് ഉണ്ടായിരുന്നവർ ചേർന്ന് തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: സുനിൽ. പതിനഞ്ചും എട്ടും വയസ്സുള്ള അർച്ചനയും അതുൽകൃഷ്ണയുമാണ് മക്കൾ. സംസ്‌കാരം പിന്നീട്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments