ചെമ്പൂത്രയിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി തുടങ്ങി

ചെമ്പൂത്ര. കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ വിത്തു വിതരണവും പരിശീലന പരിപാടിയും ചെമ്പൂത്ര വാർഡിലെ കുരങ്ങൻപാറ അങ്കണവാടിയിൽ വെച്ചു നടന്നു.  കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു, വിത്തുവിതരണം നടത്തി. അഗ്രി ന്യൂട്രി ഗാർഡൻ റിസോഴ്‌സ് പേഴ്‌സൺ മിനി ജോണി പദ്ധതി വിശദീകരണം നടത്തി. ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ബോധവൽക്കരണ ക്ലാസ്സെടുത്തു. അഡ്വ. ശിവരാജൻ നയിച്ച നിയമബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു. വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് പാണഞ്ചേരി സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങൾ യോഗത്തിൽ വിശദീകരിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments