വെള്ളക്കാരിത്തടം മേഖലയിൽ കാട്ടാനയിറങ്ങി വൻ കൃഷി നാശം


വെള്ളക്കാരിത്തടം. ആനക്കുഴി അമ്പലത്തിന് സമീപം കാട്ടാനയിറങ്ങി പ്രദേശത്തെ കാർഷിക വിളകൾ നശിപ്പിച്ചു. ആനക്കുഴി അമ്പലത്തിന് സമീപമാണ് ഇന്നലെ പുലർച്ചയോടെ ആനയിറങ്ങിയത്. കഴുന്നുകണ്ടത്തിൽ ബേബിയുടെ കൃഷിയിടത്തിലെ 10 തെങ്ങുകൾ ആന തകർത്തു.  എഴുപതോളം വാഴകളും ജാതിയും ആന നശിപ്പിച്ചിട്ടുണ്ട്. പരിസരത്തുള്ള മറ്റുള്ളവരുടെയും കൃഷികൾ കാട്ടാന  നശിപ്പിച്ചിട്ടുണ്ട്.  ബേബിയുടെ കൃഷിയിടത്തിൽ ആദ്യമായാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.  മാന്ദാമംഗലം ഫോറസ്റ്റ് ഡിവിഷനുകീഴിൽ ഉള്ള ഈ പ്രദേശത്ത് മുമ്പ് വൈദ്യുതി വേലി 


സ്ഥാപിച്ചിരുന്നെങ്കിലും  ഇപ്പോൾ അത് തകരാറിലാണെന്നും പ്രവർത്തനക്ഷമമല്ലെന്നും കർഷകർ പറഞ്ഞു. വൈദ്യുതി വേലിയുടെ തകരാറുകൾ പരിഹരിക്കാത്തതിനാൽ ഈ പ്രദേശത്ത് ആന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. തെങ്ങും വാഴയും ജാതിയും അടക്കമുള്ള കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഈ മേഖലയിൽ അടിയന്തരമായി വൈദ്യുതി വേലി പുനസ്ഥാപിക്കണമെന്നും കാട്ടാനയാക്രമണത്തിൽ നിന്ന് കർഷകരെയും കൃഷിയേയും രക്ഷിക്കാൻ സർക്കാരും ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments