വഴുക്കുംപാറ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വഴക്കുംപാറ സെന്റിലെ ഇന്ദിരാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ് നയിക്കുന്ന ഇന്ദിരാ ജ്യോതിപ്രയാണത്തിന് സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കെ.സി അഭിലാഷ് ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പഞ്ചായത്ത് അംഗം കെ.പി ചാക്കോച്ചൻ, നേതാക്കളായ ശശീന്ദ്രൻ കുണ്ടുവാറ, ലിബീഷ് കെ.ബി,പി.യു ബേബി, ജൂബിൾ, കെ.എം പൗലോസ്, ജോർജ് ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി.
0 Comments