പി എസ് സി അഭിമുഖം
തൃശൂർ ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് ഹെൽത്ത് സർവീസ് വകുപ്പിൽ കാറ്റഗറി നം: 529/2019 തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ ആദ്യഘട്ടം ഒക്ടോബർ 6, 7, 8, 27, 28, 29 തീയ്യതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശൂർ ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ് വഴിയും പ്രൊഫൈൽ മെസേജ് വഴിയും സന്ദേശം നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അസ്സൽ തിരിച്ചറിയൽ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
അതിഥി അധ്യാപകരെ നിയമിക്കുന്നു
ചേലക്കര ആർട്‌സ് ആന്റ് സയൻസ് കോളേജ് 202122 അധ്യയന വർഷം വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ് അധ്യാപക കൂടിക്കാഴ്ച്ച ഒക്ടോബർ 7നും ഇംഗ്ലീഷ് അധ്യാപക കൂടിക്കാഴ്ച്ച 8 നും നടക്കും. ചേലക്കര ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാളുടെ ചേംബറിൽ രാവിലെ 10.30 നാണ് കൂടിക്കാഴ്ച. ഫോൺ: 04884 253090
സിഡിറ്റിൽ മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ തിരുവല്ലം മെയിൻ കേന്ദ്രത്തിൽ ഓഫ്‌ലൈൻ/ ഓൺലൈൻ രീതിയിൽ നടത്തുന്ന വിഷ്വൽ മീഡിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോഷൻ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റൽ അനിമേഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ കോഴ്‌സ് ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8. താൽപര്യമുള്ളവർ സിഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 8547720167/ 6238941788/ 04712721917
പ്രധാനമന്ത്രി സ്‌കോളർഷിപ്പ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു
2021ൽ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ ചേർന്ന വിമുക്തഭടന്മാരുടെ മക്കൾ, വിധവകൾ എന്നിവരിൽ നിന്ന് പ്രധാനമന്ത്രി സ്‌കോളർഷിപ്പ് സ്‌കീമിനുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് www.ksb.gov.in എന്ന വെബ്‌സൈറ്റിലെ പി എം എസ് എസ് (pmss) എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2384037
വിമുക്തഭടൻമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്
പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിമുക്തഭടൻമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. മറ്റ് സ്‌കോളർഷിപ്പുകളോ ഫീസിളവുകൾ ലഭിക്കുന്നവർക്കോ സ്‌കോളർഷിപ്പിന് അർഹതയില്ല. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാ ഫോം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നവംബർ 20 ന് മുൻപ് നൽകണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2384037
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments