വിലങ്ങന്നൂർ. ഗാന്ധിജയന്തി യോടനുബന്ധിച്ചുള്ള സേവനവാരാഘോഷങ്ങളുടെ ഭാഗമായി വിലങ്ങന്നൂർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി. വിലങ്ങന്നൂർ സെന്റർ മുതൽ കോശിമുക്ക് വരെയുള്ള പാതയോരത്തെ പുല്ല് വെട്ടി വൃത്തിയാക്കി. വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് മേറ്റ് രമ ശശിധരൻ, മറ്റു തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments