എഐടിയുസി നൂറ്റിയൊന്നാം സ്ഥാപകദിനം ആഘോഷിച്ചു


പട്ടിക്കാട്. ഇന്ത്യയിലെ ആദ്യത്തെ സംഘടിത തൊഴിലാളി പ്രസ്ഥാനമായ എഐടിയുസിയുടെ നൂറ്റിയൊന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ നടത്തി. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പരിപാടി മണ്ഡലം സെക്രട്ടറി പി.ഡി റെജി ഉദ്ഘാടനം ചെയ്തു വിപ്ലവകരമായ പോരാട്ടങ്ങൾക്ക്  നേതൃത്വം കൊടുത്തുകൊണ്ട് വ്യക്തമായ നിലപാടുകളോടെ മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ് എഐടിയുസി എന്ന് റെജി പറഞ്ഞു. എഐടിയുസി ജില്ലാ കമ്മറ്റി അംഗം കെ.എ അബൂബക്കർ അധ്യക്ഷനായി. സി പി ഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ,  മണ്ഡലം കമ്മറ്റി അംഗം വിനോദ്,  ജിനേഷ് പീച്ചി തുടങ്ങിയവർ പ്രസംഗിച്ചു. ഷിജോൺ പട്ടിക്കാട് (സെക്രട്ടറി), വിനോദ് തെക്കുംപാടം (പ്രസിഡണ്ട്)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments