വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു; ജലനിധിയിൽ പമ്പിംഗ് തുടങ്ങി


പീച്ചി.
വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചതിനെ തുടർന്ന് പീച്ചി ജലനിധി പദ്ധതിയുടെ മയിലാട്ടുംപാറ പ്ലാന്റിൽ പമ്പിംഗ് പുനരാരംഭിച്ചു. ഇന്നലെ മുതൽ തന്നെ ജലവിതരണവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കെഎസ്ഇബി  അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. കഴിഞ്ഞ ഒന്നര വർഷമായുള്ള വൈദ്യുതി ബിൽ കുടിശ്ശിക ഇനത്തിൽ 12,59,787 രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. ഈ തുക നിശ്ചിത തിയതിക്കുള്ളിൽ അടയ്ക്കാഞ്ഞതിനെ 

തുടർന്നാണ് കെഎസ്ഇബി പ്ലാന്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കുടിശ്ശിക തുക തവണകളായി അടയ്ക്കാൻ സൗകര്യം നൽകണമെന്നാവശ്യപ്പെട്ട്  എസ്എൽഇസി കെഎസ്ഇബിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ എസ്എൽഇസി ഭാരവാഹികൾ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായി നടത്തിയ ചർച്ചകളെ തുടർന്ന് 9 തവണകളായി ബില്ല് അടയ്ക്കാൻ അനുമതി ലഭിച്ചു. ഇതിനെ തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചത്. ഇപ്പോൾ ജലനിധിയുടെ കുടിവെള്ള വിതരണം പൂർവ്വ സ്ഥിതിയിലാണെന്ന് എസ്എൽഇസി സെക്രട്ടറി പറഞ്ഞു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments