പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് 1 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം വരുന്നു

2020 നവംബറിൽ പുതിയ കെട്ടിടത്തിന് ലഭിച്ച ഭരണാനുമതി രേഖ ചീഫ് വിപ്പ് ആയിരുന്ന അഡ്വ.കെ രാജൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ.വി  അനിതക്ക് കൈമാറിയപ്പോൾ

പട്ടിക്കാട്. കിടത്തി ചികിത്സയും മറ്റ് അനുബന്ധ ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങളോടെ 1 കോടി രൂപ ചെലവിൽ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. ആവശ്യമായ സ്ഥലം ഉള്ളതിനാൽ ഇപ്പോൾ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കാമ്പസ്സിൽ തന്നെയാണ് പുതിയ കെട്ടിടവും  നിർമ്മിക്കുന്നത്. കഴിഞ്ഞ നവംബറിൽ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു ഡി അധികൃതർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു. ബാക്കി നടപടിക്രമങ്ങൾക്കുശേഷം  ടെണ്ടർ
 

നടപടികൾ പൂർത്തിയാക്കി ഇപ്പോൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. പുതിയ കെട്ടിടത്തിന്റെ  നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ 22ന് ഉച്ചയ്ക്ക് 2 മണിക്ക് ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ് ഓൺലൈനിൽ നിർവഹിക്കും. സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ. രാജൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കിടത്തി ചികിത്സയ്ക്കുള്ള പുതിയ കെട്ടിടവും മറ്റ് സൗകര്യങ്ങളും വരുന്നതോടെ പാണഞ്ചേരിയുടെ ആരോഗ്യ മേഖലയിൽ വലിയൊരു വികസനത്തിന് വഴി ഒരുങ്ങുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.


Post a Comment

0 Comments