പട്ടിക്കാട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിഎ ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് കോഴ്‌സിൽ റാങ്കുനേടിയതിന്റെ ആഹ്ലാദത്തിലാണ് വഴുക്കുംപാറ ചുവന്നമണ്ണ് ശീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളായ അമൃതയും ഗോപികയും. കിഴക്കഞ്ചേരി കുണ്ടുകാട് സ്വദേശിനി കെ. ഗോപികയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തിൽ ഒമ്പതാം റാങ്കും, ചുവന്നമണ്ണ് വഴുക്കുംപാറ സ്വദേശിനി സി അമൃതയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തിൽ 12-ാം റാങ്കും ലഭിച്ചു. കഴിഞ്ഞ അധ്യയന വർഷവും ബിഎ ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് കോഴ്‌സിൽ വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജിലെ കുട്ടികൾ റാങ്ക് നേടിയിരുന്നു.
0 Comments