വാണിയമ്പാറയിൽ 108 ആംബുലൻസ് സേവനം പുനരാരംഭിച്ചു


വാണിയമ്പാറ. കോവിഡ് സർവ്വീസുകളുമായി ബന്ധപ്പെട്ട് വാണിയമ്പാറയിൽ നിർത്തിവെച്ചിരുന്ന ആംബുലൻസ് സർവ്വീസ് പുനരാരംഭിച്ചു. അപകട മേഖലയായ കുതിരാൻ മുതലുള്ള ഭാഗങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. പട്ടിക്കാട് നിന്നോ വടക്കുഞ്ചേരിയിൽ നിന്നോ ആയിരുന്നു ഈ മേഖലകളിൽ ആംബുലൻസ് സേവനം ലഭ്യമായിരുന്നത്. ഇത്തരം ആംബുലൻസുകളിൽ കോവിഡ് സർവ്വീസ് നിർത്തിയതായി അധികാരികൾ നേരത്തെ അറിയിച്ചിരുന്നു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments