പട്ടിക്കാട്. ബിരിയാണി ഉണ്ടാക്കി വിൽപന നടത്തിയും ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചും മറ്റ് സംഭാവനകൾ സ്വീകരിച്ചും ഹരികൃഷ്ണന്റെ ചികിത്സയ്ക്കായി ചുവന്നമണ്ണ് ബൊറൂസിയ ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ചത് 1,10,000 രൂപ. (Chronic Inflammatory Demyelinating Polyneuropathy - CIDP) എന്ന അപൂർവ്വ രോഗം ബാധിച്ചാണ് മികച്ച ഫുട്‌ബോൾതാരം കൂടിയായിരുന്ന ഹരികൃഷ്ണന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടത്. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പൂർണ്ണമായും
ഹരികൃഷ്ണനെ തളർത്തിക്കളയും. ചികിത്സ തുടർന്നു നടത്താൻ വേണ്ട സാമ്പത്തിക സ്ഥിതിയും കുടുംബത്തിനില്ല. ഈ സാഹചര്യത്തിലാണ് തങ്ങളാലാവുന്നവിധം സഹായിക്കാൻ ഈ യുവാക്കൾ മുന്നിട്ടിറങ്ങിയത്. രണ്ടായിരത്തോളം ബിരിയാണികളാണ് ഇവർ തയ്യാറാക്കി വിൽപന നടത്തിയത്. ഇതിനായി ഫുട്‌ബോൾ ടൂർണ്ണമെന്റും നടത്തിയിരുന്നു. ക്ലബ്ബ് പ്രസിഡണ്ട് വിജോ പി.ജി, സെക്രട്ടറി നിതിൻ കെ.എസ്, രക്ഷാധികാരികളായ എംജി ഷാജി, ടി.പി സുനിൽ എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന് തുക കൈമാറി. പാണഞ്ചേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ മഞ്ഞക്കുന്നിൽ ആണ് ഹരികൃഷ്ണന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. മയിലാട്ടും പാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കേരള ബാങ്ക് (കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്) പട്ടിക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 80015666966. IFSC:THRS0000038. ഗൂഗിൾ പേ നമ്പർ : 6282435187. ഹരികൃഷ്ണന്റെ ചികിത്സാ സഹായ നിധിയിലേക്ക് സുമനസ്സുകൾ സഹായം നൽകണമെന്ന് ചികിത്സാ സഹായസമിതി അഭ്യർത്ഥിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments