സാക്ഷരതാ മിഷൻ തുല്യത പരീക്ഷ: 21ൽ 20 പേരും വിജയികൾ


പട്ടിക്കാട്. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തിയ പത്താം തരം തുല്യതാ പരീക്ഷയിൽ വൻവിജയം. 21 പേർ പരീക്ഷ എഴുതിയതിൽ 20 പേരും ഉയർന്ന മാർക്കോടെ പാസ്സായി. പാസ്സായ എല്ലാ പഠിതാക്കളെയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അഭിനന്ദിച്ചു. ഒല്ലൂക്കര ബ്ലോക്കിന്റെ കീഴിൽ പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ചായിരുന്നു പരീക്ഷ. ആഗസ്റ്റ് മാസത്തിലായിരുന്നു പരീക്ഷ നടന്നത്. ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ, മാടക്കത്തറ, പാണഞ്ചേരി
 

എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് പരീക്ഷ എഴുതിയത്. സ്‌കൂളുകളിൽ പോയി പഠനം നടത്താൻ സാധിക്കാത്തവർക്കും, ഇടക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നവർക്കും വിവിധ ക്ലാസ്സുകളിൽ ചേർന്ന് പഠിക്കുന്നതിനുള്ള സംവിധാനമാണ് സാക്ഷരതാ തുല്യത എന്ന പേരിൽ കേരള സർക്കാർ ഒരുക്കിയിട്ടുള്ളത്. നാല്, ഏഴ്, പത്ത്, ഹയർ സക്കന്ററി വിഭാഗങ്ങളിലാണ് പരീക്ഷ. ബിഎഡ് കരസ്ഥമാക്കിയ സാക്ഷരതാ പ്രേരക് ആണ് ക്ലാസ്സുകൾ എടുക്കുന്നത്. പാണഞ്ചേരി പഞ്ചായത്തിലെ സാക്ഷരതാ പ്രേരക്മാരായ മിനി, ഷെജീന എന്നിവരെയും പ്രസിഡന്റ് അഭിനന്ദിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments