പീച്ചി സ്‌കൂളിലെ 24 കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

ജില്ല പഞ്ചായത്തംഗം കെ.വി സജു ലാപ്‌ടോപ്പുകളുടെ വിതരണം നിർവഹിക്കുന്നു

പീച്ചി. വിദ്യാശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പട്ടിക ജാതി , പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 24 കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ നൽകി. പിടിഎ പ്രസിഡണ്ട് പി.ഡി വിൻസന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.വി സജു ലാപ്‌ടോപ്പുകളുടെ വിതരണം നിർവ്വഹിച്ചു. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയാണ് വിദ്യാകിരണം 2021. അതിൽ തന്നെ പട്ടികജാതി, പട്ടിക വർഗ്ഗ  വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്ന പ്രത്യേക പദ്ധതിയാണ് വിദ്യാശ്രീ. വാർഡ് അംഗം ബാബു തോമസ്, സ്‌കൂൾ വികസനസമിതി ചെയർമാൻ ഷിബു പോൾ, ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി, പ്രിൻസിപ്പൽ കെ. വിജയൻ,  അധ്യാപകരായ വി.സുകുമാരൻ, ശോഭ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.




Post a Comment

0 Comments