പട്ടിക്കാട് ഹൈവേയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കി


പട്ടിക്കാട്.
തമ്പുരാട്ടിപ്പടി സർവ്വീസ് റോഡ് പ്രദേശത്തെ ഹൈവേയിലേക്ക് ഇടിഞ്ഞുവീണ മണ്ണ്  അവിടെ നിന്ന് നീക്കിത്തുടങ്ങി. ഈ ഭാഗത്ത് സർവ്വീസ് റോഡിന്റെ നിർമ്മാണത്തിനായി വിട്ടുകിട്ടിയ  സ്ഥലത്തുനിന്ന് നീക്കം ചെയ്ത മണ്ണ്  അപകടകരമായ നിലയിൽ റോഡരികിൽ തന്നെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. മഴയിൽ ഈ മൺകൂനയുടെ ഒരു ഭാഗം ഹൈവേയിലേക്ക് ഇടിഞ്ഞുവണതും റോഡിൽ ചെളിക്കെട്ട് രൂപപ്പെട്ടതും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരു പോലെ അപകടഭീഷണി ഉയർത്തിയിരുന്നു. സർവ്വീസ് റോഡിന്റെ പണിക്കായി എടുത്ത ഈ മണ്ണ് മുഴുവൻ അവിടെ നിന്ന് മാറ്റണമെന്നും പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കരാർ കമ്പനിയുടെ നേതൃത്വത്തിൽ പണികൾ നടക്കുന്ന മറ്റിടങ്ങളിലേക്ക് മണ്ണ് നീക്കാൻ തുടങ്ങിയത്.



Post a Comment

0 Comments