ദീപശിഖാ പ്രയാണത്തിന് പട്ടിക്കാട് വെച്ച് കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
പട്ടിക്കാട്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണക്കായി ഓൾ കേരള സോൾജിയേഴ്‌സ് അസോസിയേഷൻസ് അഡ്മിനിസ്‌ട്രേഷൻ ടീം നടത്തുന്ന ദീപശിഖാ പ്രയാണത്തിനും അതിന് നേതൃത്വം നൽകുന്ന തൃശൂർ സൈനിക കൂട്ടായ്മയ്ക്കും പാണഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകരുടെയും സൈനികരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. നവംബർ 19 മുതൽ 26 വരെ കാസർകോഡ് നിന്ന് തിരുവനന്തപുരം വരെ ഇരുചക്രവാഹന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. 2008 നവംബർ 26 മുംബൈ
ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച സൈനികരുടെ ഓർമ്മദിനത്തിന്റെ പതിമൂന്നാം വാർഷികമാണ്. ഇതിന്റെ ഭാഗമായി നവംബർ 19ന് കാസർകോഡ് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സുബേദാർ ശൗര്യചക്ര പി.വി മനീഷാണ് ഉദ്ഘാടനം ചെയ്തത്. നവംബർ 26ന് തിരുവനന്തപുപത്ത് സമാപിക്കും. ഭീകരവാദത്തിനെതിരെ ശബ്ദിക്കാൻ വരും തലമുറയെ പ്രാപ്തമാക്കുക എന്നതാണ് ഓർമ്മദിന അനുസ്മരണത്തിന്റെയും ദീപശിഖാ പ്രയാണത്തിന്റെയും ഉദ്ദേശ്യമെന്ന് തൃശൂർ സൈനിക കൂട്ടായ്മ വക്താക്കൾ പറഞ്ഞു. പട്ടിക്കാട് നൽകിയ സ്വീകരണത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ്, കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ലീഡർ ബാബു തോമസ്, സജി താന്നിക്കൽ, പ്രവീൺ രാജു, റോയ് തോമസ്, സുശീല രാജൻ, എം.ജെ ഐസക്ക് തുടങ്ങിയവർ ആശംസകളർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.
0 Comments