കുതിരാൻ. തുരങ്കത്തിന് മുന്നിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഒരു ബസും, ലോറിയും സ്‌കൂട്ടറും കണ്ടെയ്‌നർ ലോറിയുമാണ് അപകടത്തിൽ പെട്ടത്. ബസ് യാത്രക്കാരാണ് പരുക്കേറ്റ 5 പേർ. ഇവരെ വടക്കുഞ്ചേരി ഇ.കെ നായനാർ സ്മാരക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെചെമ്പൂത്ര അലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. കിഴക്കേ തുരങ്കമുഖത്ത് പാലത്തിന് മുകളിൽ വെച്ച് മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. പാലക്കാടു ഭാഗത്തേയ്ക്കു വരികയായിരുന്നു അപകത്തിൽ പെട്ട വാഹനങ്ങളെല്ലാം. ഏറ്റവും മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നിൽ വരികയായിരുന്ന സ്‌കൂട്ടർ ലോറിയിൽ ചെന്നിടിച്ചു. ഇതിനു പുറകിലായി കണ്ടെയ്‌നർ ലോറിയും അതിനു പിന്നിൽ സ്വകാര്യ ബസും ഇടിച്ചാണ് അപകം ഉണ്ടായത്. തുരങ്കമുഖത്ത് നിർമ്മാണക്കമ്പനി സജ്ജീകരിച്ചിരുന്ന ആംബുലൻസിൽ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ബസിൽ യാത്രചെയ്തിരുന്നവരുടെ പരിക്ക് ഗുരുതരമല്ല.
0 Comments