വാണിയമ്പാറ സ്‌കൂളിലെ 58 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

വാണിയമ്പാറ സ്‌കൂളിൽ റവന്യൂ മന്ത്രി കെ. രാജൻ ലാപ്‌ടോപ്പ് വിതരണം നിർവഹിക്കുന്നു

വാണിയമ്പാറ. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി വാണിയമ്പാറ ഇകെഎം യുപി സ്‌കൂളിലെ 58 കുട്ടികൾക്ക് ലാപ് ടോപ്പുകൾ നൽകി. റവന്യൂ മന്ത്രി കെ. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയാണ് വിദ്യാകിരണം-2021. ഇതിന്റെ ഭാഗമായുള്ള വിദ്യാശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടിക വർഗ്ഗ  വിഭാഗത്തിൽ പെട്ട 58 കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ നൽകിയത്. പിടിഎ  പ്രസിഡണ്ട്  എ.ആർ രമേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ  രമേഷ്, പഞ്ചായത്തംഗങ്ങളായ സുബൈദ അബൂബക്കർ, ഷീല അലക്‌സ്, ഹെഡ്മിസ്ട്രസ് ആർ. ഓമന,  സ്‌കൂൾ മാനേജർ കെ.പി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ട്രൈബൽ പ്രൊമോട്ടർമാർ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. 



Post a Comment

0 Comments