കുതിരാൻ. ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന തരത്തിൽ കുതിരാൻ തുരങ്കത്തിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗാതഗത നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുതിരാൻ ജനകീയ കൂട്ടായ്മ റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകി. നിയന്ത്രണങ്ങൾ നടപ്പിലാക്കിയ ദിവസങ്ങളിലെല്ലാം കുതിരാനിൽ വലിയ ഗതാഗതക്കുരുക്കാണെന്നും വൈകീട്ട് 6 മണി മുതൽ 10 മണി വരെയുള്ള സമയത്ത് 5 കിലോമീറ്റർ ദൂരം പിന്നിടുന്നതിന് ഒരു മണിക്കൂറിലേറെ സമയം വേണ്ടി വരുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വഴുക്കുംപാറയിൽ നിന്ന് നിർമ്മിക്കുന്ന സർവ്വീസ് റോഡ് കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെ പാലക്കാട് ഭാഗത്തേയ്ക്ക് വാഹനങ്ങൾ പോയിരുന്ന ഹൈവേയിലേക്ക് ബന്ധിപ്പിച്ച് യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടാക്കണെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കുതിരാൻ ജനകീയ കൂട്ടായ്മ ചെയർമാൻ എൻ.സി രാഹുൽ മന്ത്രി കെ. രാജന് നിവേദനം കൈമാറി.
0 Comments