പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് വെച്ച് ആന്ധ്രാപ്രദേശിൽ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന 90 കിലോ കഞ്ചാവ് പിടികൂടി. കോലഴി സ്വദേശി ലിഫിൻ, അത്താണി സ്വദേശി രാജേഷ് എന്നിവരാണ് എക്‌സൈസ് പിടിയിലായത്. കെഎൽ 48 പി 3618 രെജിസ്‌ട്രേഷൻ നമ്പറിൽ ഉള്ള വാഗൺആർ കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. എക്‌സൈസ് ഇന്റലിജൻസിന്റെയും

എക്‌സൈസ് തൃശ്ശൂർ സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
എക്‌സൈസ് തൃശ്ശൂർ സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ് കുമാർ, തൃശൂർ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ ഷിബു, സതീഷ്, ലോനപ്പൻ, മോഹൻനൻ, സുനിൽകുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ അബ്ദഘലി, അനിൽ പ്രസാദ്, ഡ്രൈവർ മനോജ് ടി.പി, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments