തൃശൂർ. ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം നടത്തി. രമ്യ ഹരിദാസ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അവർ ചിന്തിയ രക്തത്തുള്ളികളിൽ നിന്നും ഊർജ്ജം സ്വീകരിച്ചുകൊണ്ട് സമൂഹനന്മയ്ക്കായി പ്രവർത്തിക്കേണ്ടവരാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ എന്ന് രമ്യ ഹരിദാസ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഫാത്തിമ റോഷന ഇന്ദിരാഗാന്ധി ശക്തി ദുർഗ കാസറ്റ് പ്രകാശനം ചെയ്തു. ശക്തി ദുർഗാ ഗാനാലാപനത്തിൽ 500 സ്ത്രീകൾ പങ്കെടുത്തു. ടി എൻ പ്രതാപൻ എംപി, ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ, എം പി വിൻസന്റ്, പാളയം പ്രദീപ്, സി ബി ഗീത, ഡോക്ടർ നിജി ജസ്റ്റിൻ, സുബൈദ മുഹമ്മദ്, ബീന രവിശങ്കർ, സുബി ബാബു, സോയാ ജോസഫ്, കെ എസ് തങ്കമണി, നിർമ്മല ടി, സത്യഭാമ ടീച്ചർ, ലീല രാമകൃഷ്ണൻ, ജിന്നി ജോയ്, ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments