മണിയൻകിണറിൽ മനുഷ്യാവകാശ സംരക്ഷണ സമിതി കേരളപ്പിറവി ആഘോഷിച്ചു


പട്ടിക്കാട്‌.
 തൃശ്ശൂർ ജില്ലയിലെ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ മണിയൻകിണർ ആദിവാസി കോളനിയിൽ കേരളപ്പിറവി ആഘോഷിച്ചു. മുൻ ഒല്ലൂർ എം എൽ എ  എം.പി. വിൻസന്റ് കേക്ക്  മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. താൻ എംഎൽഎ ആയിരുന്ന കാലത്ത് കോളനി നിവാസികളുടെ സ്‌നേഹം  അനുഭവിച്ചതാണെന്നും കോളനിയിലേക്ക് മെച്ചപ്പെട്ട റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയേയും മന്ത്രി പി.കെ ജയലക്ഷ്മിയേയും കാര്യങ്ങൾ ബോധ്യപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമക്കാൻ കഴിഞ്ഞതായും 


വിൻസന്റ് പറഞ്ഞു. സമിതി ജില്ലാ ചെയർമാൻ സജീവൻ നടത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡണ്ട് ടി.കെ. പൊറിഞ്ചു മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ഊരുമൂപ്പൻ കുട്ടനെ ആദരിച്ചു. എല്ലാ കുടുംബങ്ങൾക്കും വസ്ത്രവും മധുരവും വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടിമാരായ അഡ്വ കെ.കെ.രാജീവൻ, സുരേഷ് കെ. കരുൺ, മെന്റർ സത്യഭാമ ടീച്ചർ, കോൺഗ്രസ്സ് ബ്ലോക്ക് ചെയർമാൻ കെ സി അഭിലാഷ്, സമിതി ജില്ലാ നേതാക്കളായ ഹക്കീം, ആന്റണി പന്തല്ലൂക്കാരൻ, മിനി വിനോദ്, നളിനി ടീച്ചർ, വിൻസെന്റ് മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ ഷീല ഹരിദാസ്, റാഫേൽ പൊന്നാരി എന്നിവരും പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments