കണ്ണാറ സ്‌കൂൾ പരിസരവും റോഡും വൃത്തിയാക്കി


കണ്ണാറ. സ്‌കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കണ്ണാറ എയുപി സ്‌കൂളിന്റെ പരിസരവും സമീപ റോഡുകളും സിപിഐഎം ചീനിക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിന് തടസ്സമായി നിന്നിരുന്ന പുല്ലും കാടും വെട്ടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, വാർഡ് മെമ്പർ രേഷ്മ സജീഷ്, ബ്രാഞ്ച് സെക്രട്ടറി പി.ജെ ലിജോ, കെ.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments