ഹരികൃഷ്ണന് തൊഴിലുറപ്പു തൊഴിലാളികൾ ചികിത്സാ സഹായം നൽകി


മയിലാട്ടുംപാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മയിലാട്ടുംപാറ വാർഡിലെ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ ഹരികൃഷ്ണൻ ചികിത്സാ സഹായനിധിയിലേക്ക് സംഭാവന നൽകി. വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ തുക ഹരികൃഷ്ണന്റെ മാതാവിന് കൈമാറി. മേറ്റ്മാരായ സിൻഡ്രല ലൂവിസ്, ജയന്തി ജോയ്, സുനിത ജയൻ എന്നിവരും ഉണ്ടായിരുന്നു. കൈകാലുകളുടെ ചലനശേഷി പൂർണ്ണമായും നഷ്ടമായി തളർന്നു പോകുന്ന അപൂർവ്വ രോഗം (Chronic Inflammatory Demyelinating Polyneuropathy - CIDP) ബാധിച്ച മഞ്ഞക്കുന്ന വെളുത്തേടത്ത് ഹരികൃഷ്ണന്റെ ചികിത്സയ്ക്കായി സുമനസ്സുകൾ സഹായം നൽകണമെന്ന് ചികിത്സാ സഹായ സമിതി അഭ്യർത്ഥിച്ചു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പൂർണ്ണമായും ഹരികൃഷ്ണനെ തളർത്തിക്കളയും. പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ  വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ ഹരികൃഷ്ണന്റ മാതാവ് സുശീല ചന്ദ്രൻ, ചികിത്സാ സഹായ സമിതി ഭാരവാഹി വി.പി ശശി എന്നിവരുടെ പേരിൽ കേരള ബാങ്ക് (കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്) പട്ടിക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 80015666966. IFSC:THRS0000038. ഗൂഗിൾ പേ നമ്പർ : 6282435187.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments