പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനം ആരംഭിച്ചു


പീച്ചി. ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ 2022-23 അധ്യയ വർഷത്തിലേക്ക് 5 മുതൽ 10 വരെ യുള്ള ഇംഗ്ലീഷ്/മലയാളം മീഡിയം ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചതായി ഹെഡ്മിസ്ട്രസ് അറിയിച്ചു. മൾട്ടിപർപ്പസ് സിന്തറ്റിക് കോർട്ട്, വോളി ബോൾ, ബാസ്‌ക്കറ്റ് ബോൾ, ബാഡ്മിന്റൺ പരിശീലനം, പൊതു മൽസര പരീക്ഷകൾക്കായി പ്രത്യേക പരിശീലനക്ലാസുകൾ ഗ്രൂപ്പ് മെന്ററിങ്ങ് പഠന സമ്പ്രദായം, കൗൺസിലിങ്ങ്, ലൈബ്രറി, കംപ്യൂട്ടർ ലാബ്, പരിചയസമ്പന്നരായ അധ്യാപകർ പിടി എ,  എംപിടിഎ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജൂനിയർ  റെഡ്‌ക്രോസ്, ഗൈഡ്‌സ് തുടങ്ങി കുട്ടികളുടെ അക്കാദമികവും കായികവും മനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങളോടെയാണ് സ്‌കൂൾ പ്രവർത്തനം തുടരുന്നതെന്ന് പിടിഎ പ്രസിഡണ്ട് പി.ഡി വിൻസന്റ് പറഞ്ഞു.




Post a Comment

0 Comments