സമരത്തിൽ ഡിവൈഎഫ്‌ഐ പീച്ചി മേഖല ട്രഷററും പാണഞ്ചേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ.വി അനിത സംസാരിക്കുന്നു.
പട്ടിക്കാട്. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കുക, അന്യായമായ സസ്‌പെൻഷൻ നടപടി റദ്ദാക്കുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സിഐടിയുവിന്റെ അധ്യാപക സംഘടനയായ കെ.യു.എസ്.ടി.യുവിന്റെ നേതൃത്വത്തിൽ സെന്റ് അൽഫോൻസ പബ്ലിക് സ്‌കൂളിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹസമരം ഏഴാം ദിവസം പിന്നിട്ടു. ഡിവൈഎഫ്‌ഐ പീച്ചി മേഖല സെക്രട്ടറി കെ.ജി ബൈജു സമരം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് മോബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.വി. അനിത, കെ.ടി. ജിതിൻ, വി.എം സന്ദീപ്, എം. ബാലകൃഷ്ണൻ, ഇ.എം വർഗീസ്, പി.പി രവീന്ദ്രൻ, മിനി ഭാസ്‌കരൻ, അധ്യാപകരായ ലക്ഷ്മി, നുബി, ശാലിനി തുടങ്ങിയവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments