കർഷക പെൻഷൻ തുക വർധിപ്പിക്കണം; ഒരു ലക്ഷം യുവ കർഷക സമിതി

തൃശൂർ. കൃഷി വകുപ്പ് മുഖേനെ 1994ൽ കാർഷിക മേഖലയിൽ കേരള സർക്കാർ നടപ്പിലാക്കിയ  ഒരു ലക്ഷം കർഷകർക്കായുള്ള പ്രത്യേക തൊഴിൽ ദാന പദ്ധതി അംഗങ്ങളുടെ പെൻഷൻ, ഗ്രാറ്റുവിറ്റി തുകകൾ വർധിപ്പിക്കണമെന്നും പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും സമിതി സംസ്ഥാന പ്രസിഡണ്ട് കെ.പി ബൈജു ആവശ്യപ്പെട്ടു. തൃശൂർ ഐഎൻടിയുസി ഓഫീസിൽ സമിതി ജില്ല ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെൻഷൻ തുക വർധിപ്പിച്ച് വിതരണത്തിലെ കാലതാമസം ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി വിൽസൻ സി ജോർജ്, അധ്യക്ഷത വഹിച്ചു. സുശീല ശശി, കെ.എസ് മേരി, എം.ജെ സെബാസ്റ്റിയൻ കൊച്ചുണ്ണി എളവള്ളി,  നിഷ ദിനേശ്, എം.ആർ ശിവശങ്കരൻ, സന്തോഷ് പാണഞ്ചേരി എന്നിവർ സംസാരിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments