പട്ടികവർഗ വിദ്യാർത്ഥികൾക്ക് മെറിറ്റോറിയൽ സ്‌കോളർഷിപ്പ്
തൃശൂർ ജില്ലാ പഞ്ചായത്ത് പരിധിയിൽ താമസിച്ചുവരുന്നവരും കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധി ഒഴികെയുള്ള മെഡിക്കൽ എൻജിനീയറിങ് കോഴ്‌സ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾ, പോളിടെക്‌നിക്, സർക്കാർ അംഗീകൃത റെഗുലർ കോഴ്‌സുകൾ, സംസ്ഥാനത്തിനു പുറത്തുള്ള അംഗീകൃത സർവകലാശാലകളുടെ റെഗുലർ കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള എൻട്രൻസ് കോച്ചിംഗ് പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് മെറിറ്റോറിയൽ സ്‌കോളർഷിപ്പിന്
അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ റേഷൻ കാർഡ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, പഞ്ചായത്തിൽ നിന്നും മെറിറ്റോറിയൽ സ്‌കോളർഷിപ്പ് ധനസഹായം ലഭിച്ചില്ല എന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ചാലക്കുടി മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ ഓഫീസിൽ നവംബർ 20 നകം ലഭ്യമാക്കേണ്ടതാണെന്ന് െ്രെടബൽ ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ : 04802706100
പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്
തൃശൂർ. പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി വിഷയത്തിന് (സീനിയർ) ഒരു അധ്യാപക ഒഴിവ് ഉണ്ട്. അപേക്ഷകർ നവംബർ 8 ന് രാവിലെ 11മണിക്ക് കൂടിക്കാഴ്ച്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8921314060
ആംഗലേയ പ്രയോഗ മത്സരം സംഘടിപ്പിക്കുന്നു
എക്‌സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്ന് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ആംഗലേയ പ്രയോഗ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ ആംഗലേയത്തിൽ നിന്നും കടംകൊണ്ട പ്രയോഗങ്ങൾ കണ്ടെത്തി vimukthiexcise@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ നവംബർ 30 ന് മുൻപായി അയക്കണം. പേര്, ക്ലാസ്, പഠിക്കുന്ന സ്‌കൂളിന്റെ പേര്, വിദ്യാർത്ഥിയുടെയോ രക്ഷിതാവിന്റെയോ മൊബൈൽ നമ്പർ എന്നിവ ഇ മെയിലിൽ ഉൾപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361237
0 Comments