പാണഞ്ചേരി പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗത്തിന്റെ ഭാഗമായി eGSPI വഴിയുള്ള ഓൺലൈൻ പേയ്‌മെന്റ് - നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗിംഗ് -  സഹായ സംവിധാനം - പ്രൊജക്ട്  അസിസ്റ്റന്റിനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെപ്പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത 

സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/(DCP) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് 

ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം.  അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെ യുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം.

പ്രായപരിധി 

2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. പട്ടികജാതി പട്ടികവർഗ്ഗ  വിഭാഗത്തിൽ പെട്ടവർക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷകൾ 18-11-2021 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ് എന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0487- 2282057

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery




Post a Comment

0 Comments